Wednesday, December 24, 2008

എടവണ്ണയിലെ സൂര്യോദയം - 3

' ന്താ ?' ന്താ ?
എല്ലാരും ചോദിച്ച്‌. പൗലോസ്‌ കരക്ക്‌ പിടിച്ചിട്ട ബ്രാലിനെ പോലെ പെടക്കാണ്‌.
' ഒന്നൂല്ല.. ഒന്നൂല ' കോയ പറഞ്ഞു. എങ്ങനെ പറയും . അത്‌ കേട്ടാപ്പിന്നെ ആധി മൂത്ത്‌ ആരൊക്കെ എന്തൊക്കെ ചെയ്യൂന്ന് പറയാമ്പറ്റില്ല.

കോയ തന്നിപ്പോ ആകെ ഹാലെളകീർക്കാണ്‌.
' ആരും വേഷമിക്കണ്ട. ല്ലാരും ആലിൻ ചോട്ടിലേക്ക്‌ മണ്ടിക്കോളീ '
കോയ പറഞ്ഞു. കോയ പറഞ്ഞാപ്പിന്നെ ആർക്കും ഒന്നും ആലോചിക്കാനില്ല. എല്ലാരും മണ്ടി.

ആലിൻ ചീട്ടില്‌ ന്താണ്‌ കഥ ?
കോയേടെ മൂത്ത മരുമോൻ തുഞ്ചത്ത്‌ കേറിർപ്പാണ്‌.
' ഞാ പ്പ ചാടും .. ല്ലാരും നോക്കിക്കോളീ. ' അവൻ തുഞ്ചത്തിരുന്ന്‌ ഭീഷണി വിടാണ്‌.' യ്യ്‌ ന്തിനാടാ ബലാലെ അയിന്റെ മോളീ കേറീത്‌? ങ്ങെറങ്ങി വാടാ'
' ല്ല... ഞാ എറങ്ങൂല്ല '
' അനകെന്താടാ പ്പ വേണ്ടേ ?
കോയ ഹാലെളകിരിക്കാണ്‌. കൊറച്ചൂടെ കഴിഞ്ഞാപ്പിന്നെ എന്താ നടക്കാമ്പോണേന്ന് പടച്ചോന്‌ പോലും പറയാൻ പറ്റില്ല.

' ഓനെ ങ്ങട്‌ എറിഞ്ഞിടീൻ ഇക്കാ ' ആരോ പറഞ്ഞു
' എറിഞ്ഞിടാൻ ഓനെന്താ മാങ്ങ്യ? ' ' ക്ഷമ കെട്ടാൽ പിന്നെ കോയ ഇബിലീസിനെക്കാൾ ഭയങ്കരമാണ്‌.
' ഹമുക്കേ.. ന്നെ നാണം കേട്ത്താനല്ലേടാ അന്റെ അപ്യാസം ? ബെക്കനെ എറങ്ങിക്കോ.. ല്ലേപ്പിന്നെ നേരെ സൊർ കത്തീ പൊയ്ക്കോ... താഴെറങ്ങ്യാ അന്നെ മ്മള്‌ കൊല്ലും '
' വാണ്ട മാമാ.. ഞാൻ സൊർ കത്തീപ്പൊയ്കോളാം .. ഒന്ന് ചാട്യാ മതീല്ലാ'
' പൊൻന്മോനേ.. യ്ക്കെന്താടാ വേണ്ട്യ്യേ? മാമാനോട്‌ പറ... '

' യ്ക്ക്‌ ഓളെ നിക്കഹ്‌ കഴിച്ചരണം .. '
' ആരെ ? '
' പൗലോസിക്കാന്റെ മോളെ.. ഓളെ യ്ക്ക്‌ പെരുത്തിഷ്ടാൺ`.. ഞങ്ങള്‌ മോഹബത്തിലാണ്‌'
' എന്താണ്ടാ പറഞ്ഞേ, അനക്ക്‌ ആ തങ്കക്കൊടം പോലൊള്ള പെണീനെ കെട്ടിച്ച്‌ തരാനാ... അന്നെ ഓൾ ക്ക്‌ ഇഷ്ടാണെന്നാ.. കൊല്ലും ഞാൻ '
' സം ശയേണ്ടെങ്കി ഓളോട്‌ ചോദിക്കീ.. ഓള്‌ പറയും '
' അതിനും മുമ്പെ യ്യ്‌ ങ്ങ്‌ എറങ്ങീ വാ... ഇല്ലേ ഞാ പ്പൊ കേറി വരും .. വരണാ ?'
കോയ കേറും ന്ന് പറഞ്ഞാ കേറും . അത്‌ നല്ല പോലെ അറിയാവുന്നതാണവന്‌.
' വേണ്ട മാമാ... ഞാൻ വരാ ..'
എല്ലാരും മൂക്കത്ത്‌ വിരൽ വച്ച്‌ നോക്കി നിൽക്കുമ്പോൾ അവൻ തുഞ്ചത്ത്‌ നിന്ന് എറങ്ങി വന്നു
ശേഷം പിന്നെ...

Monday, December 22, 2008

എടവണ്ണയിലെ സൂര്യോദയം - 2

അങ്ങനെ കോയ ഒരു മൂളിപ്പാട്ടൊക്കെ പാടി കല്യാണ വീട്ടിലേയ്ക്ക് നടന്നു. വഴിയില്‍ കണ്ടവരെല്ലാം മുണ്ടിന്റെ മടിക്കുത്തഴിച്ചും തല ചൊറിഞ്ഞ് വിനയത്തോടെ ചിരിച്ചും ബഹുമാനം ​പ്രകടിപ്പിച്ചു. കോയ സന്തുഷ്ടനായി. നല്ല മൊന്ചുള്ള നാട് .

' പടച്ചോനേ എന്നും ങ്ങനെയായാ മതിയാര്ന്ന് ' കോയ പ്രാര്‍ ഥിച്ചു.
കല്യാണവീടടുക്കുന്തോറും ബിരിയാണിയുടെ മണം വന്ന് തുടങ്ങിയിരുന്നു. ദ് ഉസ്മാന്‍ തന്നെ എന്ന് മനസ്സില്‍ പറഞ്ഞ് കോയ പടി കടന്നു. വീട്ടുടമസ്തന്‍ വിസ്മയവും ബഹുമാനവും അടക്കിപ്പിടിച്ച് സ്വീകരിക്കാന്‍ ഓടി വന്നു.

' ദാരാണ്പ്പാ വന്നിര്ക്ക് ണ്.. യ്ക്ക് ങ്ങട് വിസ്വാസം വര്ണില്ല. ങ്ങള്‍ നമ്മടെ വീട്ടിലിക്കൊക്കെ വര്വോന്ന്? '
പൌലോസ്
' അദെന്താണ്` അങ്ങനെ ചോദിച്ചത്? ങ്ങളെന്താ ഈ നാട്ടുകാരനല്ലേ.. ഈ നാട്ടിലൊര്‌ നിക്കാഹൊണ്ടെങ്കി കാദര്‍ വന്നിരിക്കും "
' പെര്ത്ത് സന്തോഷം കാദരിക്ക... ങ്ങള്ണ്ട്യ്യെങ്കി അതിന്റൊര്‌ ചേല്` വേറെന്ന്യാണ്`'
പൌലോസ് കോയയെ അകത്തേയ്ക്ക് കൊണ്ട് പോയി. കുഷ്യന്‍ ഉള്ള കസേരയില്‍ ഇരുത്തി. അവിടെ കൂടിയിരുന്ന ബന്ധുജനങ്ങള്‍ ഇതാരാപ്പ ഈ സം ഭവം എന്ന് കൌതുകത്തോടെ നോക്കി.
' മനസ്സിലായില്ലേ.. ദ്ദാണ്` കാദര്‍ കോയ... മ്മടെ നാട്ടിലെ വല്യ പുള്ള്യാണ്ന്നും .'
ആളെ കണ്ടപ്പോള്‍ തന്നെ എല്ലാവര്‍ ക്കും ബഹുമാനം തോന്നിയിരുന്നു
' ങ്ങള്രിക്കിന്‍ .. ഞാമ്പോയി കുടിക്കാന്‍ വല്ലോം കൊണ്ടരാ. ' പൌലോസ് അകത്തേയ്ക്ക് പോയി.
കുറച്ച് കഴിഞ്ഞപ്പോള്‍ കല്യാണപ്പെണ്ണ്` തന്നെ ചായയുമായി വന്നു.
' ഇക്കാക്ക ന്നെ അനുഗ്രഹിക്കണം ' എന്നും പറഞ്ഞ് കാലില്‍ വീണു.
' ഹൈ... ന്താദ് കുട്ട്യേ... ഞമ്മളെ അനുഗ്രഹം എപ്പളുണ്ടാകും ... ജ്ജ് വെഷമിക്കാണ്ടിരി. '
കോയ പടച്ചോനേം പ്രവാചകന്മാരേം മനസ്സില്‍ ധ്യാനിച്ച് അവളുടെ തലയില്‍ കൈ വച്ച് അനുഗ്രഹിച്ചു.

അപ്പോള്‍ നിറയുന്ന കണ്ണൂകള്‍ തുടച്ച് കൊണ്ട് പൌലോസ് നിന്നു.
' ആരാണ്` പൌലോസേ... ബിരിയാണിണ്ടാക്കണത് ? ഉസ്മാനാ ?'
" അല്ല്യാണ്ട് വേറാരാ ഈ നാട്ടിലൊള്ളേ കാദരിക്കാ? ഓനല്ലേ ബിരിയാണീന്റെ പിതാവ് '
' അദന്നെ... വരുമ്പളേ മണച്ചിര്ക്ക് ണ്. ഓനൊരു ബലാലന്യാ '
' സത്യം '

അപ്പോഴേയ്ക്കും പള്ളിയില്‍ പോകാനുള്ള നേരമായി.
' വല്യ ആര്‍ ഭാടൊന്നുല്ല കാദരിക്ക.. പള്ളീലെ കെട്ട് കഴിഞ്ഞാ വീട്ടില്‍ ശാപ്പാട്. ഉച്ചയാകുമ്പ്ലേക്കും ഒക്കെ കഴിയും '
' അദ് മതി പൌലോസേ..ന്തിനാപ്പോ വെറ്തേ കൊറേ കാശും മൊടക്കി കെട്ടിക്കണേ '
അപ്പോള്‍ ഒരു നാട്ടുകാരന്‍ ഓടിക്കിതച്ചെത്തി. കോയയുടെ ചെവിയില്‍ എന്തോ രഹസ്യം പറഞ്ഞു.
' ന്റള്ളോ ' കോയ തലയില്‍ കൈ വച്ച് പോയി. പെട്ടെന്ന് രം ഗം നിശ്ശബ്ദമായി.

ശേഷം അടുത്ത ലക്കത്തില്‍

Sunday, December 21, 2008

എടവണ്ണയിലെ സൂര്യോദയം - ഒരു സാമൂഹ്യ-ദാര് ശനിക ആഖ്യായിക

പള്ളിയില്‍ നിന്നും ബാങ്ക് വിളി ഉയര്‍ ന്നപ്പോള്‍ കാദര്‍ കോയ ഉണര്‍ ന്നു. എടവണ്ണയിലെ മാന്യനും പ്രമുഖനും സര്‍ വ്വോപരി സാമൂഹ്യപ്രവര്‍ ത്തകനുമാണ്` കാദര്‍ കോയ. തലേ ദിവസം മതസൌഹാര്‍ ദ്ര സമ്മേളനം കഴിഞ്ഞ് തളര്‍ ന്നുറങ്ങുകയായിരുന്നു ഇത് വരെ.

" ബീവാത്തൂ " കോയ നീട്ടി വിളിച്ചു. കുളി കഴിഞ്ഞ് ഈറനാര്‍ ന്ന കേശഭാരത്തിന്` മുകളിലൂടെ തട്ടന്‍ വലിച്ചിട്ട് അവള്‍ ചായയുമായി വന്നു

" ദെന്ത്യേ ഇങ്ങള്` നേരത്തേ എണീറ്റത് ? " അവള്‍
" ഇന്നല്ലേ കരളേ നമ്മടെ പൌലോസിന്റെ മോള്‍ ടെ നിക്കാഹ്.. യ്യ് മറന്നാ പൊന്നേ? "

" അള്ളാ... അദ് നമ്മളെ മറന്നീര്‍ ` ക്ക് ണ്"

" എന്നാ.. ജ്ജ് പോയി ഞമ്മടെ പുത്തന്‍ പട്ട് കുപ്പായം എഡുത്ത് വയ്ക്ക്... ഞാമ്പോയി കുളിച്ചിട്ടും വരാ "

കാദര്‍ കോയ അങ്ങിനെയാണ്`. നാട്ടിലെ എല്ലാ ആഘോഷങ്ങള്‍ ക്കും സജീവമായി പങ്കെടുക്കും . ഹിന്ദൂന്നോ ക്രിസ്ത്യാനീന്നോ മുസ്ലീമെന്നോ വിത്യാസമില്ലാതെ.

തണുത്ത വെള്ളം ദേഹത്ത് വീണപ്പോ കോയയ്ക്ക് ഖല്‍ ബില്‍ പോലും കുളിര്‍ ന്നു. ബീവാത്തു പട്ട് കുപ്പായത്തില്‍ അത്തര്‍ പുശി വച്ചിരുന്നത് ധരിച്ചു.

" ഹായ് .. ന്റെ റബ്ബേ.. ങ്ങള്` ഈ ചേല്ക്ക് പോകാണെങ്കി ചെക്കന്‍ മാറിപ്പോവൂല്ലാ "

ബീവാത്തു കമന്റടിച്ചു.

" അങ്ങനെ മാറണെങ്കി മാറട്ടെ പൊന്നേ "

" ഹും ... അങ്ങനെ ഇന്റെ ഇക്കാനെ ആരും കൊതിക്കണ്ട.

അവള്‍ പിണങ്ങിയത് കണ്ടപ്പോള്‍ കോയ ചിരിച്ച് പോയി..

നെന്ചിനുള്ളില്‍ നീയാണ്` ബീവാത്തൂ എന്ന് പാട്ട് പാടി അവളെ സമാധാനപ്പെടുത്തിയപ്പോളേയ്ക്കും പരപരാ വെളിച്ചം വീണിരുന്നു

ശേഷം അടുത്ത ലക്കത്തില്‍ .. കാത്തിരിക്കുക

Friday, December 19, 2008

കോയാ സ്പിക്കിങ്ങ്

കോയ ബ്ലോഗ് തൊടങ്ങീപ്പോ എല്ലാരും പറഞ്ഞ്, ബേണ്ടാ..ബേണ്ടാന്ന്.. അള്ളാനെ, ചാകെണേയ്ക്ക് മുമ്പ് ന്റെ പേര്‌ ല്` ന്തെങ്കിലും വേണാല്ലാന്ന് വിചാരിച്ച് ഇറങ്ങിപ്പൊറപ്പെട്ടതാണ്. അതിനിപ്പോ ഗുലുമാലൊന്നും ആയിട്ടില്ലാന്നും ..

ബ്ലോഗ് തൊടങ്ങീപ്പൊ ഞമ്മള്` വിചാരിച്ച് ഒര്‌ പോസ്റ്റൊക്കെ മതിയാവും , പിന്നെ ആ പോസ്റ്റോര്‍ ത്തോര്‍ ത്ത് വായനക്കാരൊക്കെ ഞമ്മളെ ഒന്ന് കാണാനായിട്ട് ഫറോക്കിലിയ്ക്കും മഞ്ചേരിക്കും ഓടിവരൂന്ന്.

ഇല്ല കോയ.. അതിനും മാത്രം ദില്ലൊന്നും വായനക്കാര്‍ ക്കില്ല.
അപ്പളാണ്` ഞമ്മടെ ചായക്കടേലെ പൊറോട്ടയടിക്കണ മുരുകെന്‍ പറയണേ.. പോസ്റ്റിട്ടാലൊന്നും ഈ ഹിമാറുകള്` വരൂല്ലന്ന്.

പിന്നെന്തണ്` കോയാ ഒരു വഴി?
അവന്‍ പറഞ്ഞ്

" ജ്ജ് എല്ലാ ബ്ലോഗിലും കേറി കമന്റിട്ടോളീന്ന്.. പിന്നെ ഒക്കെത്തിനേം കുട്ടി കോയിക്കോട് വിളിച്ചോണ്ട് പോയി നല്ല ദം ബിരിയാണി വാങ്ങിച്ച് കൊടുക്കണം ന്ന്. അപ്പ എല്ലാം സുക്രുത്തുക്കളാവും ന്ന്. "

" എന്നിട്ടാ ?"

: എന്നിട്ടെന്താണെന്നാ? ങ്ങള്` കണ്ടോളീ കാദരിക്കാ.. ങ്ങള്` പോസ്റ്റിട്ടില്ലേ വീട്ടി വരും അവന്മാര്..ഒരു പോസ്റ്റ് തായോ ന്ന് കരഞ്ഞോണ്ട്. ഒക്കെ ഫ്രണ്ട്സായില്ലേ ന്നും .."

" ങാഹാ...അപ്പ ദാണല്ലേ ഈ ബ്ലോഗിന്റെ ഒരു ഉടായിപ്പ്. ഞമ്മളും നോക്കീര്‌ ക്കണ്. ഒരു കുന്തവോല്ലാത്ത ബ്ലോഗിലൊക്കെ കമന്റ് വായിച്ചാ വായിച്ചാ അവസാനിക്കൂല്ല.. അങ്ങ് കോകര്‍ ണ്ണം വരെല്ലെ കെടക്കണേ "
അപ്പൊ കോയ തീരുമാനിച്ചിര്‌ ക്ക് ണ്`.



ഞ്ഞി മുതല്` എല്ലാ ബ്ലോഗ്ഗര്‍ മ്മാരും ഞമ്മടെ ഫ്രണ്ടസ് മാത്രല്ല, ഉപ്പാപ്പേം , പുയ്യാപ്ലേം ഒക്കേണ്`.
അപ്പോ വന്നോളീ... കമന്റിട്ടോളീ..

വേറൊന്നിനുവല്ല കോയാ... ചാകണേനും മുന്നേ ഒരു കിത്താബ് അച്ചടിക്കാനാ

കിത്താബിന്റെ കാര്യം ... അടുത്ത പ്രാശ്യം ... ഇപ്പോ ഞമ്മള്` കുടീല്ക്ക് പോട്ടെ.. ബീവാത്തും ബ്ലോഗ് വായിക്കാന്‍ കാത്തിരിക്ക് ണ്` ണ്ടാവും