അങ്ങനെ കോയ ഒരു മൂളിപ്പാട്ടൊക്കെ പാടി കല്യാണ വീട്ടിലേയ്ക്ക് നടന്നു. വഴിയില്‍ കണ്ടവരെല്ലാം മുണ്ടിന്റെ മടിക്കുത്തഴിച്ചും തല ചൊറിഞ്ഞ് വിനയത്തോടെ ചിരിച്ചും ബഹുമാനം പ്രകടിപ്പിച്ചു. കോയ സന്തുഷ്ടനായി. നല്ല മൊന്ചുള്ള നാട് .
' പടച്ചോനേ എന്നും ങ്ങനെയായാ മതിയാര്ന്ന് ' കോയ പ്രാര് ഥിച്ചു.
കല്യാണവീടടുക്കുന്തോറും ബിരിയാണിയുടെ മണം വന്ന് തുടങ്ങിയിരുന്നു. ദ് ഉസ്മാന് തന്നെ എന്ന് മനസ്സില്‍ പറഞ്ഞ് കോയ പടി കടന്നു. വീട്ടുടമസ്തന് വിസ്മയവും ബഹുമാനവും അടക്കിപ്പിടിച്ച് സ്വീകരിക്കാന്‍ ഓടി വന്നു.
' ദാരാണ്പ്പാ വന്നിര്ക്ക് ണ്.. യ്ക്ക് ങ്ങട് വിസ്വാസം വര്ണില്ല. ങ്ങള് നമ്മടെ വീട്ടിലിക്കൊക്കെ വര്വോന്ന്? '
പൌലോസ്
' അദെന്താണ്` അങ്ങനെ ചോദിച്ചത്? ങ്ങളെന്താ ഈ നാട്ടുകാരനല്ലേ.. ഈ നാട്ടിലൊര് നിക്കാഹൊണ്ടെങ്കി കാദര്‍ വന്നിരിക്കും "
' പെര്‍ത്ത് സന്തോഷം കാദരിക്ക... ങ്ങള്ണ്ട്യ്യെങ്കി അതിന്റൊര് ചേല്` വേറെന്ന്യാണ്`'
പൌലോസ് കോയയെ അകത്തേയ്ക്ക് കൊണ്ട് പോയി. കുഷ്യന് ഉള്ള കസേരയില്‍ ഇരുത്തി. അവിടെ കൂടിയിരുന്ന ബന്ധുജനങ്ങള്‍ ഇതാരാപ്പ ഈ സം ഭവം എന്ന് കൌതുകത്തോടെ നോക്കി.
' മനസ്സിലായില്ലേ.. ദ്ദാണ്` കാദര്‍ കോയ... മ്മടെ നാട്ടിലെ വല്യ പുള്ള്യാണ്ന്നും .'
ആളെ കണ്ടപ്പോള്‍ തന്നെ എല്ലാവര് ക്കും ബഹുമാനം തോന്നിയിരുന്നു
' ങ്ങള്രിക്കിന് .. ഞാമ്പോയി കുടിക്കാന്‍ വല്ലോം കൊണ്ടരാ. ' പൌലോസ് അകത്തേയ്ക്ക് പോയി.
കുറച്ച് കഴിഞ്ഞപ്പോള്‍ കല്യാണപ്പെണ്ണ്` തന്നെ ചായയുമായി വന്നു.
' ഇക്കാക്ക ന്നെ അനുഗ്രഹിക്കണം ' എന്നും പറഞ്ഞ് കാലില്‍ വീണു.
' ഹൈ... ന്താദ് കുട്ട്യേ... ഞമ്മളെ അനുഗ്രഹം എപ്പളുണ്ടാകും ... ജ്ജ് വെഷമിക്കാണ്ടിരി. '
കോയ പടച്ചോനേം പ്രവാചകന്മാരേം മനസ്സില്‍ ധ്യാനിച്ച് അവളുടെ തലയില്‍ കൈ വച്ച് അനുഗ്രഹിച്ചു.
അപ്പോള്‍ നിറയുന്ന കണ്ണൂകള്‍ തുടച്ച് കൊണ്ട് പൌലോസ് നിന്നു.
' ആരാണ്` പൌലോസേ... ബിരിയാണിണ്ടാക്കണത് ? ഉസ്മാനാ ?'
" അല്ല്യാണ്ട് വേറാരാ ഈ നാട്ടിലൊള്ളേ കാദരിക്കാ? ഓനല്ലേ ബിരിയാണീന്റെ പിതാവ് '
' അദന്നെ... വരുമ്പളേ മണച്ചിര്ക്ക് ണ്. ഓനൊരു ബലാലന്യാ '
' സത്യം '
അപ്പോഴേയ്ക്കും പള്ളിയില്‍ പോകാനുള്ള നേരമായി.
' വല്യ ആര് ഭാടൊന്നുല്ല കാദരിക്ക.. പള്ളീലെ കെട്ട് കഴിഞ്ഞാ വീട്ടില്‍ ശാപ്പാട്. ഉച്ചയാകുമ്പ്ലേക്കും ഒക്കെ കഴിയും '
' അദ് മതി പൌലോസേ..ന്തിനാപ്പോ വെറ്തേ കൊറേ കാശും മൊടക്കി കെട്ടിക്കണേ '
അപ്പോള്‍ ഒരു നാട്ടുകാരന് ഓടിക്കിതച്ചെത്തി. കോയയുടെ ചെവിയില്‍ എന്തോ രഹസ്യം പറഞ്ഞു.
' ന്റള്ളോ ' കോയ തലയില്‍ കൈ വച്ച് പോയി. പെട്ടെന്ന് രം ഗം നിശ്ശബ്ദമായി.
ശേഷം അടുത്ത ലക്കത്തില്‍
Monday, December 22, 2008
Subscribe to:
Post Comments (Atom)
5 comments:
കാദര്ക്കാ്... കല്ക്കുന്നു...
ഏറനാടന്‍ ഭാഷ മാറിപ്പോവുന്നില്ലല്ലോ ല്ലെ,....
ഇടക്കു കോഴിക്കോടന്‍ ടേസ്റ്റ് വരുന്നോ എന്നൊരു സംസ്യം...
ബരട്ടെ അടുത്ത ലക്കം ...!!
പേരൊന്നു പറഞ്ഞാല്‍ കൊള്ളായിരുന്നു....
അറിഞ്ഞിരിക്കാലോ....
njaan eranatanum kozhikkodanum onnumalla...athu kodnu taste marikkondirikkum....
കാദർക്കാന്റെ വിശേഷങ്ങളറിയാൻ ഇപ്പോൾ തിടുക്കം കൂടുന്നു.
ഈ ശൈലി വളരെ ഇഷ്ടപ്പെട്ടു.
അഭിനന്ദനങ്ങൾ
നരിക്കുന്നൻ
ഈ എഴുത്ത് പെരുത്തിഷ്ടായി..
:)
വ്യത്യസ്തമായ ഈ ശൈലിയെ കുറിച്ചു തന്നെ എനിക്കും പറയാനുള്ളത്. ഇഷ്ടപ്പെട്ടു. കാദറിക്കായെ മുന്നിൽ കണ്ടു
Post a Comment