കോയ ബ്ലോഗ് തൊടങ്ങീപ്പോ എല്ലാരും പറഞ്ഞ്, ബേണ്ടാ..ബേണ്ടാന്ന്.. അള്ളാനെ, ചാകെണേയ്ക്ക് മുമ്പ് ന്റെ പേര് ല്‍` ന്തെങ്കിലും വേണാല്ലാന്ന് വിചാരിച്ച് ഇറങ്ങിപ്പൊറപ്പെട്ടതാണ്. അതിനിപ്പോ ഗുലുമാലൊന്നും ആയിട്ടില്ലാന്നും ..
ബ്ലോഗ് തൊടങ്ങീപ്പൊ ഞമ്മള്` വിചാരിച്ച് ഒര് പോസ്റ്റൊക്കെ മതിയാവും , പിന്നെ ആ പോസ്റ്റോര് ത്തോര് ത്ത് വായനക്കാരൊക്കെ ഞമ്മളെ ഒന്ന് കാണാനായിട്ട് ഫറോക്കിലിയ്ക്കും മഞ്ചേരിക്കും ഓടിവരൂന്ന്.
ഇല്ല കോയ.. അതിനും മാത്രം ദില്ലൊന്നും വായനക്കാര്‍ ക്കില്ല.
അപ്പളാണ്` ഞമ്മടെ ചായക്കടേലെ പൊറോട്ടയടിക്കണ മുരുകെന് പറയണേ.. പോസ്റ്റിട്ടാലൊന്നും ഈ ഹിമാറുകള്` വരൂല്ലന്ന്.
പിന്നെന്തണ്` കോയാ ഒരു വഴി?
അവന് പറഞ്ഞ്
" ജ്ജ് എല്ലാ ബ്ലോഗിലും കേറി കമന്റിട്ടോളീന്ന്.. പിന്നെ ഒക്കെത്തിനേം കുട്ടി കോയിക്കോട് വിളിച്ചോണ്ട് പോയി നല്ല ദം ബിരിയാണി വാങ്ങിച്ച് കൊടുക്കണം ന്ന്. അപ്പ എല്ലാം സുക്രുത്തുക്കളാവും ന്ന്. "
" എന്നിട്ടാ ?"
: എന്നിട്ടെന്താണെന്നാ? ങ്ങള്` കണ്ടോളീ കാദരിക്കാ.. ങ്ങള്` പോസ്റ്റിട്ടില്ലേ വീട്ടി വരും അവന്മാര്..ഒരു പോസ്റ്റ് തായോ ന്ന് കരഞ്ഞോണ്ട്. ഒക്കെ ഫ്രണ്ട്സായില്ലേ ന്നും .."
" ങാഹാ...അപ്പ ദാണല്ലേ ഈ ബ്ലോഗിന്റെ ഒരു ഉടായിപ്പ്. ഞമ്മളും നോക്കീര് ക്കണ്. ഒരു കുന്തവോല്ലാത്ത ബ്ലോഗിലൊക്കെ കമന്റ് വായിച്ചാ വായിച്ചാ അവസാനിക്കൂല്ല.. അങ്ങ് കോകര് ണ്ണം വരെല്ലെ കെടക്കണേ "
അപ്പൊ കോയ തീരുമാനിച്ചിര് ക്ക് ണ്`.
ഞ്ഞി മുതല്‍` എല്ലാ ബ്ലോഗ്ഗര്‍ മ്മാരും ഞമ്മടെ ഫ്രണ്ടസ് മാത്രല്ല, ഉപ്പാപ്പേം , പുയ്യാപ്ലേം ഒക്കേണ്`.
അപ്പോ വന്നോളീ... കമന്റിട്ടോളീ..
വേറൊന്നിനുവല്ല കോയാ... ചാകണേനും മുന്നേ ഒരു കിത്താബ് അച്ചടിക്കാനാ
കിത്താബിന്റെ കാര്യം ... അടുത്ത പ്രാശ്യം ... ഇപ്പോ ഞമ്മള്` കുടീല്ക്ക് പോട്ടെ.. ബീവാത്തും ബ്ലോഗ് വായിക്കാന്‍ കാത്തിരിക്ക് ണ്` ണ്ടാവും
Friday, December 19, 2008
Subscribe to:
Post Comments (Atom)
6 comments:
"കോയാ സ്പിക്കിങ്ങ്"
>>വേറൊന്നിനുവല്ല കോയാ... ചാകണേനും മുന്നേ ഒരു കിത്താബ് അച്ചടിക്കാനാ<<
അന്റ്റെ ബരവ് കണ്ടിട്ട് ജ്ജാള് മക്കാറാക്കുന്ന ടൈപ്പാണെന്നോന്നാ നിച്ച് തോന്ന്ന്നേ ആ , ന്തായാലും ബാ .മ്മക്ക് നോക്കാം :)
റാംജി റാവു ഉം മാന്നാര്‍ മത്തായി യും കഴിഞ്ഞുള്ള അവതാരം ആണെന്ന് തോന്നുന്നല്ലോ ! Please remove the word verification
കോയാ ങ്ങളിതുബെരേക്കും ന്നും സ്പീക്കുന്നില്ലല്ലാ? ചുമ്മാ സ്പീക്കീന്ന്. :)
സ്വാഗതം.
I hope your dream will come true..
Post a Comment