Monday, December 22, 2008

എടവണ്ണയിലെ സൂര്യോദയം - 2

അങ്ങനെ കോയ ഒരു മൂളിപ്പാട്ടൊക്കെ പാടി കല്യാണ വീട്ടിലേയ്ക്ക് നടന്നു. വഴിയില്‍ കണ്ടവരെല്ലാം മുണ്ടിന്റെ മടിക്കുത്തഴിച്ചും തല ചൊറിഞ്ഞ് വിനയത്തോടെ ചിരിച്ചും ബഹുമാനം ​പ്രകടിപ്പിച്ചു. കോയ സന്തുഷ്ടനായി. നല്ല മൊന്ചുള്ള നാട് .

' പടച്ചോനേ എന്നും ങ്ങനെയായാ മതിയാര്ന്ന് ' കോയ പ്രാര്‍ ഥിച്ചു.
കല്യാണവീടടുക്കുന്തോറും ബിരിയാണിയുടെ മണം വന്ന് തുടങ്ങിയിരുന്നു. ദ് ഉസ്മാന്‍ തന്നെ എന്ന് മനസ്സില്‍ പറഞ്ഞ് കോയ പടി കടന്നു. വീട്ടുടമസ്തന്‍ വിസ്മയവും ബഹുമാനവും അടക്കിപ്പിടിച്ച് സ്വീകരിക്കാന്‍ ഓടി വന്നു.

' ദാരാണ്പ്പാ വന്നിര്ക്ക് ണ്.. യ്ക്ക് ങ്ങട് വിസ്വാസം വര്ണില്ല. ങ്ങള്‍ നമ്മടെ വീട്ടിലിക്കൊക്കെ വര്വോന്ന്? '
പൌലോസ്
' അദെന്താണ്` അങ്ങനെ ചോദിച്ചത്? ങ്ങളെന്താ ഈ നാട്ടുകാരനല്ലേ.. ഈ നാട്ടിലൊര്‌ നിക്കാഹൊണ്ടെങ്കി കാദര്‍ വന്നിരിക്കും "
' പെര്ത്ത് സന്തോഷം കാദരിക്ക... ങ്ങള്ണ്ട്യ്യെങ്കി അതിന്റൊര്‌ ചേല്` വേറെന്ന്യാണ്`'
പൌലോസ് കോയയെ അകത്തേയ്ക്ക് കൊണ്ട് പോയി. കുഷ്യന്‍ ഉള്ള കസേരയില്‍ ഇരുത്തി. അവിടെ കൂടിയിരുന്ന ബന്ധുജനങ്ങള്‍ ഇതാരാപ്പ ഈ സം ഭവം എന്ന് കൌതുകത്തോടെ നോക്കി.
' മനസ്സിലായില്ലേ.. ദ്ദാണ്` കാദര്‍ കോയ... മ്മടെ നാട്ടിലെ വല്യ പുള്ള്യാണ്ന്നും .'
ആളെ കണ്ടപ്പോള്‍ തന്നെ എല്ലാവര്‍ ക്കും ബഹുമാനം തോന്നിയിരുന്നു
' ങ്ങള്രിക്കിന്‍ .. ഞാമ്പോയി കുടിക്കാന്‍ വല്ലോം കൊണ്ടരാ. ' പൌലോസ് അകത്തേയ്ക്ക് പോയി.
കുറച്ച് കഴിഞ്ഞപ്പോള്‍ കല്യാണപ്പെണ്ണ്` തന്നെ ചായയുമായി വന്നു.
' ഇക്കാക്ക ന്നെ അനുഗ്രഹിക്കണം ' എന്നും പറഞ്ഞ് കാലില്‍ വീണു.
' ഹൈ... ന്താദ് കുട്ട്യേ... ഞമ്മളെ അനുഗ്രഹം എപ്പളുണ്ടാകും ... ജ്ജ് വെഷമിക്കാണ്ടിരി. '
കോയ പടച്ചോനേം പ്രവാചകന്മാരേം മനസ്സില്‍ ധ്യാനിച്ച് അവളുടെ തലയില്‍ കൈ വച്ച് അനുഗ്രഹിച്ചു.

അപ്പോള്‍ നിറയുന്ന കണ്ണൂകള്‍ തുടച്ച് കൊണ്ട് പൌലോസ് നിന്നു.
' ആരാണ്` പൌലോസേ... ബിരിയാണിണ്ടാക്കണത് ? ഉസ്മാനാ ?'
" അല്ല്യാണ്ട് വേറാരാ ഈ നാട്ടിലൊള്ളേ കാദരിക്കാ? ഓനല്ലേ ബിരിയാണീന്റെ പിതാവ് '
' അദന്നെ... വരുമ്പളേ മണച്ചിര്ക്ക് ണ്. ഓനൊരു ബലാലന്യാ '
' സത്യം '

അപ്പോഴേയ്ക്കും പള്ളിയില്‍ പോകാനുള്ള നേരമായി.
' വല്യ ആര്‍ ഭാടൊന്നുല്ല കാദരിക്ക.. പള്ളീലെ കെട്ട് കഴിഞ്ഞാ വീട്ടില്‍ ശാപ്പാട്. ഉച്ചയാകുമ്പ്ലേക്കും ഒക്കെ കഴിയും '
' അദ് മതി പൌലോസേ..ന്തിനാപ്പോ വെറ്തേ കൊറേ കാശും മൊടക്കി കെട്ടിക്കണേ '
അപ്പോള്‍ ഒരു നാട്ടുകാരന്‍ ഓടിക്കിതച്ചെത്തി. കോയയുടെ ചെവിയില്‍ എന്തോ രഹസ്യം പറഞ്ഞു.
' ന്റള്ളോ ' കോയ തലയില്‍ കൈ വച്ച് പോയി. പെട്ടെന്ന് രം ഗം നിശ്ശബ്ദമായി.

ശേഷം അടുത്ത ലക്കത്തില്‍

5 comments:

ആര്‍ബി said...

കാദര്‍ക്കാ‍്... കല്‍ക്കുന്നു...
ഏറനാടന്‍ ഭാഷ മാറിപ്പോവുന്നില്ലല്ലോ ല്ലെ,....
ഇടക്കു കോഴിക്കോടന്‍ ടേസ്റ്റ് വരുന്നോ എന്നൊരു സംസ്യം...


ബരട്ടെ അടുത്ത ലക്കം ...!!

പേരൊന്നു പറഞ്ഞാല്‍ കൊള്ളായിരുന്നു....
അറിഞ്ഞിരിക്കാലോ....

കാദര്‍ കോയ said...

njaan eranatanum kozhikkodanum onnumalla...athu kodnu taste marikkondirikkum....

നരിക്കുന്നൻ said...

കാദർക്കാന്റെ വിശേഷങ്ങളറിയാൻ ഇപ്പോൾ തിടുക്കം കൂടുന്നു.
ഈ ശൈലി വളരെ ഇഷ്ടപ്പെട്ടു.

അഭിനന്ദനങ്ങൾ
നരിക്കുന്നൻ

പകല്‍കിനാവന്‍ | daYdreaMer said...

ഈ എഴുത്ത് പെരുത്തിഷ്ടായി..
:)

Jayasree Lakshmy Kumar said...

വ്യത്യസ്തമായ ഈ ശൈലിയെ കുറിച്ചു തന്നെ എനിക്കും പറയാനുള്ളത്. ഇഷ്ടപ്പെട്ടു. കാദറിക്കായെ മുന്നിൽ കണ്ടു