' ന്താ ?' ന്താ ?
എല്ലാരും ചോദിച്ച്. പൗലോസ് കരക്ക് പിടിച്ചിട്ട ബ്രാലിനെ പോലെ പെടക്കാണ്.
' ഒന്നൂല്ല.. ഒന്നൂല ' കോയ പറഞ്ഞു. എങ്ങനെ പറയും . അത് കേട്ടാപ്പിന്നെ ആധി മൂത്ത് ആരൊക്കെ എന്തൊക്കെ ചെയ്യൂന്ന് പറയാമ്പറ്റില്ല.
കോയ തന്നിപ്പോ ആകെ ഹാലെളകീർക്കാണ്.
' ആരും വേഷമിക്കണ്ട. ല്ലാരും ആലിൻ ചോട്ടിലേക്ക് മണ്ടിക്കോളീ '
കോയ പറഞ്ഞു. കോയ പറഞ്ഞാപ്പിന്നെ ആർക്കും ഒന്നും ആലോചിക്കാനില്ല. എല്ലാരും മണ്ടി.
ആലിൻ ചീട്ടില്‍ ന്താണ് കഥ ?
കോയേടെ മൂത്ത മരുമോൻ തുഞ്ചത്ത് കേറിർപ്പാണ്.
' ഞാ പ്പ ചാടും .. ല്ലാരും നോക്കിക്കോളീ. ' അവൻ തുഞ്ചത്തിരുന്ന് ഭീഷണി വിടാണ്.' യ്യ് ന്തിനാടാ ബലാലെ അയിന്റെ മോളീ കേറീത്? ങ്ങെറങ്ങി വാടാ'
' ല്ല... ഞാ എറങ്ങൂല്ല '
' അനകെന്താടാ പ്പ വേണ്ടേ ?
കോയ ഹാലെളകിരിക്കാണ്. കൊറച്ചൂടെ കഴിഞ്ഞാപ്പിന്നെ എന്താ നടക്കാമ്പോണേന്ന് പടച്ചോന് പോലും പറയാൻ പറ്റില്ല.
' ഓനെ ങ്ങട് എറിഞ്ഞിടീൻ ഇക്കാ ' ആരോ പറഞ്ഞു
' എറിഞ്ഞിടാൻ ഓനെന്താ മാങ്ങ്യ? ' ' ക്ഷമ കെട്ടാൽ പിന്നെ കോയ ഇബിലീസിനെക്കാൾ ഭയങ്കരമാണ്.
' ഹമുക്കേ.. ന്നെ നാണം കേട്ത്താനല്ലേടാ അന്റെ അപ്യാസം ? ബെക്കനെ എറങ്ങിക്കോ.. ല്ലേപ്പിന്നെ നേരെ സൊർ കത്തീ പൊയ്ക്കോ... താഴെറങ്ങ്യാ അന്നെ മ്മള് കൊല്ലും '
' വാണ്ട മാമാ.. ഞാൻ സൊർ കത്തീപ്പൊയ്കോളാം .. ഒന്ന് ചാട്യാ മതീല്ലാ'
' പൊൻന്മോനേ.. യ്ക്കെന്താടാ വേണ്ട്യ്യേ? മാമാനോട് പറ... '
' യ്ക്ക് ഓളെ നിക്കഹ് കഴിച്ചരണം .. '
' ആരെ ? '
' പൗലോസിക്കാന്റെ മോളെ.. ഓളെ യ്ക്ക് പെരുത്തിഷ്ടാൺ`.. ഞങ്ങള്‍ മോഹബത്തിലാണ്'
' എന്താണ്ടാ പറഞ്ഞേ, അനക്ക് ആ തങ്കക്കൊടം പോലൊള്ള പെണീനെ കെട്ടിച്ച് തരാനാ... അന്നെ ഓൾ ക്ക് ഇഷ്ടാണെന്നാ.. കൊല്ലും ഞാൻ '
' സം ശയേണ്ടെങ്കി ഓളോട് ചോദിക്കീ.. ഓള് പറയും '
' അതിനും മുമ്പെ യ്യ് ങ്ങ് എറങ്ങീ വാ... ഇല്ലേ ഞാ പ്പൊ കേറി വരും .. വരണാ ?'
കോയ കേറും ന്ന് പറഞ്ഞാ കേറും . അത് നല്ല പോലെ അറിയാവുന്നതാണവന്.
' വേണ്ട മാമാ... ഞാൻ വരാ ..'
എല്ലാരും മൂക്കത്ത് വിരൽ വച്ച് നോക്കി നിൽക്കുമ്പോൾ അവൻ തുഞ്ചത്ത് നിന്ന് എറങ്ങി വന്നു
ശേഷം പിന്നെ...
Wednesday, December 24, 2008
Subscribe to:
Post Comments (Atom)
3 comments:
ആക്ച്വലി വാട്ട് കാദര്‍കോയ മീന്‍?? :)
അപ്പൊന്താ കാദർക്കാ
കയ്ഞ്ഞാ?
ഭയങ്കര ബിസിയാണ് കോയാ.... ബെക്കനെ വരാ...
Post a Comment