Sunday, December 21, 2008

എടവണ്ണയിലെ സൂര്യോദയം - ഒരു സാമൂഹ്യ-ദാര് ശനിക ആഖ്യായിക

പള്ളിയില്‍ നിന്നും ബാങ്ക് വിളി ഉയര്‍ ന്നപ്പോള്‍ കാദര്‍ കോയ ഉണര്‍ ന്നു. എടവണ്ണയിലെ മാന്യനും പ്രമുഖനും സര്‍ വ്വോപരി സാമൂഹ്യപ്രവര്‍ ത്തകനുമാണ്` കാദര്‍ കോയ. തലേ ദിവസം മതസൌഹാര്‍ ദ്ര സമ്മേളനം കഴിഞ്ഞ് തളര്‍ ന്നുറങ്ങുകയായിരുന്നു ഇത് വരെ.

" ബീവാത്തൂ " കോയ നീട്ടി വിളിച്ചു. കുളി കഴിഞ്ഞ് ഈറനാര്‍ ന്ന കേശഭാരത്തിന്` മുകളിലൂടെ തട്ടന്‍ വലിച്ചിട്ട് അവള്‍ ചായയുമായി വന്നു

" ദെന്ത്യേ ഇങ്ങള്` നേരത്തേ എണീറ്റത് ? " അവള്‍
" ഇന്നല്ലേ കരളേ നമ്മടെ പൌലോസിന്റെ മോള്‍ ടെ നിക്കാഹ്.. യ്യ് മറന്നാ പൊന്നേ? "

" അള്ളാ... അദ് നമ്മളെ മറന്നീര്‍ ` ക്ക് ണ്"

" എന്നാ.. ജ്ജ് പോയി ഞമ്മടെ പുത്തന്‍ പട്ട് കുപ്പായം എഡുത്ത് വയ്ക്ക്... ഞാമ്പോയി കുളിച്ചിട്ടും വരാ "

കാദര്‍ കോയ അങ്ങിനെയാണ്`. നാട്ടിലെ എല്ലാ ആഘോഷങ്ങള്‍ ക്കും സജീവമായി പങ്കെടുക്കും . ഹിന്ദൂന്നോ ക്രിസ്ത്യാനീന്നോ മുസ്ലീമെന്നോ വിത്യാസമില്ലാതെ.

തണുത്ത വെള്ളം ദേഹത്ത് വീണപ്പോ കോയയ്ക്ക് ഖല്‍ ബില്‍ പോലും കുളിര്‍ ന്നു. ബീവാത്തു പട്ട് കുപ്പായത്തില്‍ അത്തര്‍ പുശി വച്ചിരുന്നത് ധരിച്ചു.

" ഹായ് .. ന്റെ റബ്ബേ.. ങ്ങള്` ഈ ചേല്ക്ക് പോകാണെങ്കി ചെക്കന്‍ മാറിപ്പോവൂല്ലാ "

ബീവാത്തു കമന്റടിച്ചു.

" അങ്ങനെ മാറണെങ്കി മാറട്ടെ പൊന്നേ "

" ഹും ... അങ്ങനെ ഇന്റെ ഇക്കാനെ ആരും കൊതിക്കണ്ട.

അവള്‍ പിണങ്ങിയത് കണ്ടപ്പോള്‍ കോയ ചിരിച്ച് പോയി..

നെന്ചിനുള്ളില്‍ നീയാണ്` ബീവാത്തൂ എന്ന് പാട്ട് പാടി അവളെ സമാധാനപ്പെടുത്തിയപ്പോളേയ്ക്കും പരപരാ വെളിച്ചം വീണിരുന്നു

ശേഷം അടുത്ത ലക്കത്തില്‍ .. കാത്തിരിക്കുക

8 comments:

കാദര്‍ കോയ said...

"എടവണ്ണയിലെ സൂര്യോദയം - ഒരു സാമൂഹ്യ-ദാര് ശനിക ആഖ്യായിക"

പോരാളി said...

കാദര്‍ കോയേ, ആത്മകഥ എഴുതുവാണല്ലേ.

കാദര്‍ കോയ said...

ആത്മകഥയോ ഞമ്മളാ? ബെസ്റ്റ്...ഞമ്മള്` സമൂഹ്യദാര്‍ ശനികം എഴുതുമ്പളാണ്`...കാത്തിരുന്ന് കണ്ടോളീ

ഏറനാടന്‍ said...

കാദര്‍‌കോയാ കൊള്ളാം. അപ്പോ ഏറനാട്ടുന്നും വിശേഷങ്ങള്‍ പറയാന്‍ ഞമ്മള്‍ക്കൊരു കൂട്ടും ആയി. ഞമ്മള്‌ നെലമ്പൂരുകാരനാട്ടോ.. അപ്പോ ഇങ്ങള്‌ തുടരീംന്ന്.. ഇടയ്ക്ക് ഞമ്മളെ ഏറനാടന്‍ ചരിതങ്ങള്‍ ബ്ലോഗിലും ബരീന്‍..വെല്‍കം..

ആര്‍ബി said...

ഇതാരണപ്പാ ഞമ്മളെ നാടിനെ കുറിച്ച് എഉത്ണത്???

ങ്ങളെ പേര് ബെച്ചാലെന്താ പോലീസ് പിടി ച്ചോ???

കാദര്‍ കോയ said...

ചങ്ങാതികളെ...ഞമ്മക്ക് നിലമ്പൂരെന്നോ കോഴിക്കോടെന്നോ എര്‍ ണാകുളന്നോ ഇല്ല...ഞമ്മള്` സര്‍ വ്വവ്യാപി ഹേ....ആരും പെണങ്ങണ്ടാ..

ആര്‍ ബിക്കുഞ്ഞേ..ന്റെ പേര്‌ വച്ചാ പോലീസും പട്ടാളോന്നും പിടിക്കാമ്പോണില്ല.. ദ് പിന്നെ ഒര്‌ രസത്തിന്`

നരിക്കുന്നൻ said...

എടവണ്ണയിലെ സൂര്യോദയം ചരിത്രം കുറിക്കട്ടേ..
കാദർകോയയുടെ വിശേഷങ്ങൾ അറിയാൻ ദൃതിയാകുന്നു.

വരട്ടേ കല്യാണവിശേഷങ്ങൾ... വെട്ടിവിഴുങ്ങുമ്പോൾ ഓർക്കണേ വല്ലപ്പോഴും.

OAB/ഒഎബി said...

ഈ അവ്വൽ സുബൈക്ക് തന്നെ മാണ്ടീന്യൊ കോയാ ബീ പാതൂന്റെ ഇമ്മാതിരിള്ളെ കമന്റ്. കുളിച്ചത് വെറ്തെ അയീലെ കോയാ...:}